Latest NewsKeralaNews

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകി അഷിതയെ വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

അഷിതയുടെ വീട്ടില്‍ രാവിലെ എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന അഷിതയെയും അനുവിനെയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കാമുകന്‍.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലാണ് അനുവും.

ഇരുവും തമ്മില്‍ കുറെക്കാലമായി പ്രണയത്തിലായിരുന്നു.
സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് അനുവിനെ നയിച്ച കാരണമെന്താണ് എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button