Latest NewsNewsLife StyleDevotional

ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടരുത്; ഈ വിരല്‍ കൊണ്ടു ചന്ദനം തൊടുകയുമരുത്.

മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ് ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം. ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച് ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണ്.

എന്നാല്‍ ഇവ തൊടുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്, എങ്കില്‍ മാത്രമേ ഇവ തൊടുന്നതിന്റെ ഗുണം പൂര്‍ണമായി ലഭിയ്ക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളില്‍ വച്ചു തന്നെ ചന്ദനം തൊടുകയെന്നതാണ് പലരുടേയും രീതി. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടരുത്. പുറത്തിറങ്ങിയ ശേഷം മാത്രം തൊടുക. ചൂണ്ടുവിരല്‍ കൊണ്ടു ചന്ദനം തൊടുകയുമരുത്. പുരികങ്ങള്‍ക്കു നടുവിലായി മൂന്നാംകണ്ണ് സ്ഥിതി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈ സ്ഥാനത്തു വേണം ചന്ദനം തൊടാന്‍.

ചന്ദനം കുളിയ്ക്കാതെ തൊടരുത്. അതുപോലെ ആര്‍ത്തവകാലത്തും തൊടരുത്. ചന്ദനം നമുക്കു നല്‍കുന്നത് പൊസറ്റീവ് എനര്‍ജിയാണ്. ആര്‍ത്തവകാലത്ത് ശരീരത്തിനുള്ളത് നെഗറ്റീവ് എനര്‍ജിയും. ഫലം വിപരീതമാകുമെന്നതാണ് കാരണം. ശരീരത്തിനും മനസിനും ഉണര്‍വേകാനും മുഖകാന്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ചന്ദനം നല്ലതാണ് മാത്രമല്ല, ശരീരത്തിന്റെ താപനില കുറച്ചു കുളിര്‍മയേകാനും ചന്ദനം ഏറെ ഗുണകരമാണ്. എന്നാല്‍ അരയ്ക്കു കീഴേ ചന്ദനം തൊടരുതെന്നു പറയും. തണുപ്പിയ്ക്കാന്‍ ശേഷിയുള്ള ചന്ദനം പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നു പറയപ്പെടുന്നു. വിഷ്ണു ഭഗവാനെയാണ് ചന്ദനം പ്രതിനിധീകരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button