Latest NewsSaudi ArabiaNewsGulf

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനം അനുസരിച്ച് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന :പിന്നാലെ രാജ്യമെമ്പാടും കനത്ത മഴയും ഇടിമിന്നലും . സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളിലാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായത്. മറ്റ് പ്രവിശ്യകളില്‍ ശീതകാറ്റും അനുഭവപ്പെട്ടു. റിയാദ് നഗരം ഉള്‍പ്പെട്ട മധ്യപ്രവിശ്യയില്‍ ശനിയാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. ഒപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലുമുണ്ടായി.

Read Also : സൗദിയില്‍ കനത്ത മഴ : ഗതാഗതം താറുമാറായി : ജനജീവിതം തടസ്സപ്പെട്ടു

പല ഭാഗങ്ങളിലും രാത്രി മുഴുവന്‍ മഴ പെയ്തു. റിയാദ് നഗരത്തിലുള്‍പ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോര്‍ന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. ഇതോടെ താപനില നന്നായി താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളില്‍ തണുപ്പ് പൂര്‍മായി മാറുകയും ഉഷ്ണനില ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയിലെ മഴ മുതല്‍ കാലാവസ്ഥ വീണ്ടും തണുപ്പിന് വഴിമാറി.
ഞായറാഴ്ച മാത്രമല്ല ഈ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയില്‍ തുടരുമെന്ന് അറബ് ഫെഡറേഷന്‍ ഫോര്‍ സ്‌പേസ് സയന്‍സ് ആന്‍ഡ് സൗദി ആസ്‌ട്രോണമി അംഗമം ഡോ. ഖാലിദ് അല്‍സഖ പറഞ്ഞു. റിയാദ് നഗരത്തിന്റെ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയില്‍ തുടരുകയാണ്. മഴക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം അനുസരിച്ച് വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button