കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഒരുമിച്ചുള്ള പ്രക്ഷോഭത്തെ എതിര്‍ത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ചുള്ള സമരം രാജ്യത്തിന് തന്നെ വലിയ മാതൃകയായിരുന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് ചില സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുടെ നിലപാടും സംശയാസ്പദമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സര്‍ക്കാര്‍ പ്രമേയം പാസാക്കി. ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചൂകൂടെ എന്നു ചോദിച്ചുകൊണ്ട് ഒരു കത്ത് ഇതിനെ എതിര്‍ക്കുന്നൂവെന്ന് കരുതുന്ന ചില സംസ്ഥാനങ്ങള്‍ക്ക് അയച്ചിരുന്നു. പക്ഷെ ആരും ഒരു മറുപടിയും നല്‍കിയിട്ടില്ല. ഇതൊക്കെയാണ് സംശയമുണ്ടാക്കുന്നത്. അതില്‍ തെറ്റ് കണ്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments