ബിഗ് ബോസ് രണ്ടാം സീസണ് തുടക്കം കുറിച്ചിരിക്കുകയാണ്. പതിനേഴ് മത്സരാർത്ഥികൾ ആണ് ഇതവണയുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കണ്ടെത്തിയ പല മത്സരാര്‍ഥികളും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ആരും പ്രതീക്ഷിക്കാത്ത ചിലരും ഉണ്ടായിരുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെടുന്ന പലരും യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുന്ന കാഴ്ച കുറേ കാലമായി കണ്ട് വരികയാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഇത് തന്നെയായിരുന്നു അവസ്ഥ. അതേസമയം പേര്‍ളിയെയും ശ്രീനിഷിനെയും പോലെ ആരെങ്കിലും ഇത്തവണ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതിന് പറ്റിയ മത്സരാര്‍ഥികള്‍ ഉണ്ടെന്നുള്ള സൂചനകള്‍ ചിലര്‍ ചൂണ്ടി കാണിച്ചെങ്കിലും ഇത്തവണ അങ്ങനെ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍.
Read also: ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് സരിതാനായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്
അലക്‌സാന്‍ഡ്ര, അവതാരക എലീന, മോഡല്‍ രേഷ്മ രാജന്‍ എന്നിവരാണ് ഇത്തവണത്തെ സീസണിലെ അവിവാഹിതർ. ഒപ്പം അസിസ്റ്റന്റ് സംവിധായകനായ സുജേ മാത്യുവും വിവാഹം കഴിക്കാനുണ്ട്. ഈ നാല് പേരെയും ചൂണ്ടി കാണിച്ച് കൊണ്ടുള്ള ഊഹാപോഹങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മഞ്ജു പത്രോസ്, രജനി ചാണ്ടി, വീണ നായര്‍, സാജു നവോദയ, പരീക്കുട്ടി, സുരേഷ്, സോമദാസ്, ആര്‍ജെ രഘു, തുടങ്ങിയവരെല്ലാം വിവാഹിതരാണ്. എന്തായാലും വരും ദിവസങ്ങളിൽ രസകരമായ പല സംഭവ വികാസങ്ങളും ഉണ്ടാവുമെന്നുള്ള സൂചനകളാണ് ഇപ്പോൾ വരുന്നത്.
Post Your Comments