Latest NewsKeralaNews

ആര്‍.എസ്.എസിന്റെത് ഹുങ്ക് : ആര്‍എസ്എസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം

തിരുവനന്തപുരം : ആര്‍.എസ്.എസിന്റെത് ഹുങ്ക് , ആര്‍എസ്എസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം. ജെഎന്‍യുവിലെ അക്രമത്തെ തുടര്‍ന്ന് രാജ്യമാകെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ ഭരണാധികാരികള്‍ തയാറാകാത്തത് അതീവഗൗരവതരമാണ്. ആര്‍എസ്എസ് ഹുങ്ക് അംഗീകരിക്കില്ലെന്ന് മതനിരപേക്ഷകക്ഷികള്‍ ഒന്നിച്ചുനിന്ന് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിന്റെ ഉള്ളിലിരുപ്പെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംയുക്ത സമരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button