Latest NewsInternational

ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറി; ഞെട്ടലോടെ ലോകരാജ്യങ്ങള്‍

ടെഹ്‌റാന്‍: 2015-ല്‍ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു.ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വന്‍ശക്തികള്‍ 2015 ല്‍ ഇറാനുമായി ആണവക്കരാര്‍ ഒപ്പുവച്ചത്. എന്നാൽ ഇറാനിയന്‍ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഇറാക്കിന്‍റെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം.

ആവശ്യമനുസരിച്ച്‌ യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്‍റെ പ്രഖ്യാപനം. യുഎന്‍ ആണവ നിരീക്ഷണസമിതിയുമായി സഹകരിക്കാനും ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാനിയന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി ഔദ്യോഗിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ആണവകരാര്‍ പ്രകാരം യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. വരും ദിവസങ്ങളില്‍ ഇത് മറികടന്നേക്കുമെന്ന് ഇറാന്‍റെ പ്രഖ്യാപനം.അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്.

‘പാ​ക്കി​സ്ഥാ​നി​ലെ ന​ന്‍​കാ​ന സാ​ഹി​ബ് ഗു​രു​ദ്വാ​ര​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ​സി​ക്കു​കാ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് അ​ല്ലെ​ങ്കി​ല്‍​ എ​വി​ടേ​ക്ക്പോ​കും?’- പ്രതിപക്ഷത്തോട് അമിത്ഷാ

ഇതിനിടെ , യുഎസിന് എതിരെ കടുത്ത നടപടിയുമായി ഇറാക്കും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാക്ക് പാര്‍ലമെന്‍റ്. ഇക്കാര്യമാവശ്യപ്പെട്ട് പാര്‍ലമെന്‍റ് പ്രമേയം പാസാക്കിയിരുന്നു.ഇറാക്കിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച മൂന്ന് റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗ്രീന്‍ സോണില്‍ രണ്ടു ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. പ്രാദേശിക സൈനികര്‍ യുഎസ് സൈന്യത്തില്‍ നിന്നും പിന്‍മാറാന്‍ ഇറാന്‍ സേനാ വിഭാഗമായ ഹാഷദ് അല്‍ ഷാബി നല്‍കിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button