Latest NewsIndiaNews

ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും; വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നില്‍

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും-എബിവിപിയും. ഇടത്‌ തീവ്രവാദ സംഘനകളുടെ ആക്രമണം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നില്‍ എന്നാണ് ബിജെപിയുടെ വാദം.കൂടാതെ ക്യാമ്പസില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ആരോപണമുണ്ട്.

ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം എബിവിപി പ്രവര്ത്തകര്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതില് പലരുടേയും നില ഗുരുതരമാണ്. ചില പ്രവര്ത്തകരെ കാണാതായതായും എബിവിപി നേതാക്കള്; അറിയിച്ചു. എന്നാല്‍ എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു.

സര്‍വകലാശാല അധികൃതരുടെ അനുമതിയോടെ പൊലീസ് ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ട് .അക്രമണത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുറത്ത് നിന്നെത്തിയ അക്രമികളെ ഇതുവരെും തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ ഇടത് സംഘടനകള്‍ കുറ്റം എബിവിപി പ്രവര്‍ത്തകരുടെ മേല്‍ ചുമത്താനാണ്   ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നുണ്ട്. പരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തോടെ ജെഎന്‍യുവിലെ സമരങ്ങള്‍ക്ക് ശ്രദ്ധകിട്ടാതായതോടെയാണ് ഇങ്ങനെയൊരു ആക്രമണം ഇടതു സംഘടനകള്‍ ആസൂത്രണം ചെയ്തതെന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button