വാഷിങ്ടൺ: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് സഹായാഭ്യർത്ഥനയുമായി അമേരിക്കൻ മോഡൽ. ഇതിനായി വ്യത്യസ്തമായ വഴിയാണ് കെയ്‌ലന്‍ വാര്‍ഡ് എന്ന മോഡൽ കണ്ടെത്തിയിരിക്കുന്നത്. സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ നഗ്നചിത്രങ്ങൾ അയച്ചു കൊടുത്താണ് യുവതി ആളുകളിൽ നിന്ന് പണം സമാഹരിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം ഡോളർ (ഏകദേശം ഏഴുലക്ഷം രൂപ) രൂപ കെയ്‌ലന്‍ സ്വരൂപിച്ചതായാണ് റിപ്പോർട്ട്.
Read also: മരണതാണ്ഡവമാടി കാട്ടു തീ : 23 മരണം : സ്ഥിതി അതീവ ഗുരുതരം
പത്ത് ഡോളറെങ്കിലും സംഭാവനയായി നൽകുന്നവർക്ക് താൻ നഗ്നചിത്രങ്ങൾ അയച്ചുതരുമെന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കെയ്‌ലന്‍ അറിയിച്ചത്. എൻഡബ്ല്യു റൂറൽ ഫയർ സർവീസ്, വിക്ടോറിയൻ കണ്ട്രി ഫയർ സർവ്വീസ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസംഘടനകളിലാണ് സംഭാവന നൽകേണ്ടതെന്നും പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും കെയ്‌ലന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 20000തോളം പേരാണ് ധനസഹായം നൽകിയ റസീതുകൾ സമൂഹമാധ്യമങ്ങൾ പങ്കുവച്ചത്. പോസ്റ്റ് പങ്കുവച്ച് ഒരൊറ്റ ദിവസം കൊണ്ട് ഏഴുലക്ഷം രൂപ സമാഹരിച്ചതായി കെയ്‌ലന്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments