ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ ഇന്തോനീഷ്യയിലെ ഉഷ്ണമേഖലാ വനത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തോടു ചേര്‍ന്നുള്ള സംരക്ഷിത വനപ്രദേശത്താണ് 117 സെന്റീമീറ്ററോളം വ്യാസമുള്ള റഫ്‌ലേഷ്യ പുഷ്പത്തെ കണ്ടെത്തിയത്. ഒരാഴ്ച മാത്രമാണ് ഈ പൂവിന്റെ ആയുസ്സ്. നേരത്തെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ ഇനത്തിന് വ്യാസം 107 സെന്റീമീറ്റര്‍ ആയിരുന്നു. ഗവേഷകര്‍ ഈ പൂവ് കണ്ടെത്തിയ പ്രദേശത്തിനു സമീപം മറ്റ് 4 റഫ്‌ലേഷ്യ പുഷ്പം കൂടി വരുന്ന മാസങ്ങളില്‍ വിരിയുമെന്നാണ് നിഗമനം. ഇപ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന പൂവിന്റെ ഇതളുകള്‍ക്ക് ഇനിയും വ്യാപ്തി വര്‍ധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ലോകത്താകെമാനം 31 ഇനത്തില്‍ പെട്ട റഫ്‌ലേഷ്യ പൂക്കളുണ്ട്. ഇതില്‍ റഫ്‌ലേഷ്യ ട്യുവാന്‍ മ്യൂഡേ എന്നാണ് ഇപ്പോള്‍ വിരിഞ്ഞു നില്‍ക്കുന്ന ഇനത്തിന്റെ പേര്. ഇലയോ തണ്ടോ ഇല്ലാത്ത റഫ്‌ലേഷ്യ പരാദ സസ്യങ്ങളുടെ ഗണത്തില്‍ പെടുന്നതാണ്. ദുര്‍ഗന്ധം പരത്തുന്ന പുഷ്പമാണിത്. അഞ്ച് ഇതളുകളുള്ള ഈ പുഷ്പത്തിന് നൂറ് സെന്റീമീറ്ററിലധികം വ്യാസവും 15 കിലോയോളം ഭാരവുമുണ്ടാകും. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്‌ലെഷ്യ എന്ന പേരിട്ടത്.
Post Your Comments