പാലക്കാട് : കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ ശ്രമത്തെ ഒരുമിച്ച് എതിർക്കേണ്ട കാലമാണ്. അതിൽ ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും അണിചേരണം. കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാനെതിരെയും അദേഹം വിമർശനം നടത്തി. സ്വന്തം പദവിയുടെ ഭരണഘടനാ ബാധ്യത പോലും അറിയാത്തവരാണു രാജ്യത്തെ പല ഗവർണർമാരുമെന്നായിരുന്നു മുൻ മഹാരാഷ്ട്ര ഗവർണർ കൂടിയായ കെ.ശങ്കരനാരായണൻ പറഞ്ഞത്. ഗവർണറുടെ പദവിയും ഉത്തരവാദിത്തവും കടമയും പോലും പലർക്കുമറിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
മലമ്പുഴയിൽ നടന്ന കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ മുഖ്യപ്രഭാഷണത്തിലായിരുന്നു മുൻ ഗവർണർ കൂടിയായ ശങ്കരനാരായണൻറെ പരാമർശം.
Post Your Comments