കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് 72.24 രൂപയുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാന് ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പെട്രോളിന് 1.2രൂപയും ഡീസലിന് 2.43 രൂപയുടെ വര്‍ദ്ധനവും ഉണ്ടായി. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചുതും ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമായിട്ടുണ്ട്.
Post Your Comments