തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വ്വഹിക്കുന്നത് മറിച്ച് അതില്‍ വീഴ്ച്ച വരുത്തിയാല്‍ വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തെരുവിലിറക്കില്ലെന്ന ഭീഷണിയുണ്ട് എന്നാല്‍ അന്ന് മുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സംസ്ഥനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ ഇത്രത്തോളം വിവാദങ്ങളില്‍ അകപ്പെടുന്നത്. നിയമസഭാ പ്രമേയം പാസാക്കിയതിലൂടെ പൊതു പണം പാഴാക്കിയെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. കൂടാതെ അന്ന് പ്രമേയത്തെ ഗവര്‍ണര്‍ പരിഹസിക്കുകയും ചെയ്തു. ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുമോയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.യൂണിയന്‍ ലിസ്റ്റില്‍ ഉള്ള വിഷയത്തിന്മേല്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ഇടപെടാന്‍ സാധിക്കുന്നതെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചിരുന്നു.
കൂടാതെ പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണറെ വിമര്‍ശിച്ച് ഭരണ പ്രതിപക്ഷങ്ങള്‍ രംഗത്തെത്തിയുന്നു.ഗവര്‍ണറുടേത് തരം താണ രാഷ്ട്രീയകളിയാണെന്നാണ് അവര്‍ ആരേപിക്കുന്നത്. ഗവര്‍ണ്ണറുടെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കളി കേരളത്തില്‍ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്റെ വിമര്‍ശനം. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കി. എത്ര സമ്മര്‍ദവും ഭീഷണിയുമുണ്ടായാലും താന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ളവരുടെ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments