തിരുവനന്തപുരം: മരണം വരെ സമരം തുടരും… മുത്തൂറ്റില്‍ വീണ്ടും സമരം ആരംഭിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം.
മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പെടെ 166 ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെയാണ് സമരം. അതേസമയം സമരത്തിന് മുമ്പ് ലേബര്‍ കമ്മിഷണറും തൊഴില്‍ മന്ത്രിയും വിളിച്ച ചര്‍ച്ചയില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്തില്ല.
Read Also : മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
യാതൊരു വ്യവസ്ഥയും പാലിക്കാതെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതായും 166 ജീവനക്കാര്‍ പിരിഞ്ഞുപോകണമെന്നും കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നല്‍കിയത്. യൂണിയന്‍ സെക്രട്ടറിയും പ്രവര്‍ത്തകരും ജോലി ചെയ്യുന്ന ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്ത് പൂട്ടി. ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷന്റെ സാന്നിദ്ധ്യത്തില്‍ രൂപം നല്‍കിയ കരാറിനെ തള്ളിക്കളയുകയാണ് മാനേജ്മെന്റ്. പണത്തിന്റെ ഹുങ്കാണ് മാനേജ്മെന്റിന്. ഇതിന് മുന്നില്‍ തൊഴിലാളികള്‍ കീഴടങ്ങില്ല. വിജയം വരെ സമരം ചെയ്യുമെന്നും എളമരം കരീം പറഞ്ഞു.
Post Your Comments