ഡല്‍ഹി: മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഇന്ന് ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 11.30 ന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം.
അതേസമയം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേരളത്തിൽ റാലി നടത്താൻ ബിജെപി തീരുമാനിച്ചു . കേന്ദ്ര മന്ത്രി അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഈ മാസം 15ന് ശേഷം അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായതോടെയാണ് നിയമത്തിന് അനുകൂലമായ പ്രചാരണം നടത്താൻ ബി.ജെ.പിയും ആര്‍.എസ്.എസും തീരുമാനിച്ചത്.
പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു. ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
Post Your Comments