Latest NewsKeralaNews

ഒരു രൂപയ്ക്ക് ദോശയും 2 രൂപയ്ക്ക് വടയും കഴിക്കണോ? തിരുവനന്തപുരത്തെ ഭാരതിയമ്മയുടെ ചായക്കടയിലേക്ക് പോന്നോളൂ

ആര്യനാട്: വിലക്കയറ്റം രൂക്ഷമായ സമയത്തും നിസാരവിലയ്ക്ക് ഭക്ഷണം നല്‍കുകയാണ് പിരമ്പിന്‍കോണം റോഡരികത്ത് വീട്ടിലെ 93കാരി ഭാരതിയമ്മ. ഒരു രൂപയ്ക്ക് ദോശയും രണ്ടു രൂപയ്ക്ക് പരിപ്പു വടയും. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന കച്ചവടം രാത്രി 9 വരെ. രാവിലെ മാത്രമാണ് ദോശ. ആദ്യകാലത്ത് മൂന്ന് പൈസ ആയിരുന്നു ദോശയ്ക്ക് വില. അടുത്തിടെ ഉണ്ടായ അപകടവും വാര്‍ധക്യത്തിന്റെ അവശതയും മൂലം ഭാരതിയമ്മയ്ക്ക് ഇപ്പോള്‍ കടയില്‍ എത്താന്‍ അധികവും കഴിയാറില്ല. മകള്‍ വത്സലയും മരുമകന്‍ അനില്‍ കുമാറുമാണ് കട നടത്തുന്നത്. ഏഴ് പതിറ്റാണ്ടായി ഭാരതിയമ്മ ദോശക്കട തുടങ്ങിയിട്ട്. ആദ്യം ആദ്യം കാര്യോട്ടായിരുന്നു കട. പിന്നീട് പാലൈകോണത്തേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button