ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെയും, ആംആദ്മി പാർട്ടിയെയും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാജ്യതലസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡൽഹിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ അമിത് ഷാ പറഞ്ഞു. ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ ജനങ്ങളെ വഞ്ചിക്കാൻ സാധിക്കൂ. വീണ്ടും വീണ്ടും ജനങ്ങളെ വഞ്ചിക്കാൻ സാധിക്കില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നാണ് ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃമികവില്‍ ഡൽഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
Also read : ഉത്തർപ്രദേശ് നടപടികൾ തുടങ്ങി, പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ യോഗിയുടെ യുപി
പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെയും അമിത് ഷാ വിമർശിച്ചു. പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണം പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും. പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിലേക്ക് ഞാനിവരുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണതെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ ഇളക്കി വിടുകയാണ്. രാജ്യത്തെ ന്യൂനപക്ഷവിഭാഗത്തിന് പൗരത്വ നിയമഭേദഗതി മൂലം പൗരത്വം നഷ്ടപ്പെടും എന്ന് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.ആരുടേയും പൗരത്വം റദ്ദാക്കാനുള്ള അധികാരം പൗരത്വ നിയമഭേദഗതിക്ക് ഇല്ല. നിങ്ങള്‍ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ടത് ശ്രദ്ധിക്കുക. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങള്‍ അഭയം തേടുകയെന്നു അമിത് ഷാ വ്യക്തമാക്കി.
Post Your Comments