Latest NewsNewsIndia

ഗവർണർ ദേശീയവാദിയായ മുസ്ലിം; വർഗ്ഗീയ വാദികളും അവരുടെ പിന്തുണയിൽ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നതെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാൻ സർവ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളം സിപിഎമ്മിന്റെ തറവാട്ടു സ്വത്താണെന്ന് ആരും കരുതേണ്ട. ഇതല്ല, ഇതിലും വലിയ തടയലും വെല്ലുവിളിയും നടത്തിയാലും ഗവർണർ ഇവിടെ തന്നെ കാണും. നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന് പറയാൻ നിയമം ഉദ്ധരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ ഗവർണർ പ്രമേയത്തെ എതിർത്തതിന് പിന്നിലെ കാരണം മനസിലാക്കാൻ നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പൗരത്വ ഭേദഗതി : രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയൻ, നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക ലക്ഷ്യം

രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവച്ചിറങ്ങി വന്നയാളാണ് ആരിഫ് മൊഹമ്മദ് ഖാൻ. ദേശീയ വാദിയായ മുസ്ലീമായി സർവ്വരും അംഗീകരിക്കുന്ന അദ്ദേഹവുമായി വർഗ്ഗീയ വാദി മുസ്ലീങ്ങളും അവരുടെ പിന്തുണയിൽ വോട്ടു നേടുന്നവരും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കാണുന്നത്. ദേശീയ വാദി മുസ്ലീമിനൊപ്പമാണോ വർഗീയ വാദി മുസ്ലീമിനൊപ്പമാണോ ഇടതുപക്ഷവും കോൺഗ്രസ്സും നിൽക്കുന്നതെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button