
റിയാദ് : സൗദി അറേബ്യയിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേർക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അല്‍ ബാഹയിലെ അല്‍ ഹജ്‍റയിലായിലുണ്ടായ വാഹനാപകടത്തിൽ നാല് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് അല്‍ബാഹ പ്രവിശ്യയിലെ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍ സഹ്‍റാനി അറിയിച്ചു.
Also read : സൗദിയില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍
ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഖില്‍വ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്നു വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments