Latest NewsNewsDevotional

ദയയുടേയും ക്രോധത്തിന്റേയും പര്യായമാണ് ശിവൻ

ഹിന്ദു ആരാധന മൂര്‍ത്തിയാണ് ശിവന്‍. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ശത്രുസംഹാരമാണ് ശിവന്റെ ധര്‍മ്മം. പാവങ്ങളെ സംരക്ഷിക്കുകയും അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ശിവന്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന പേരിലും അറിയപ്പെടുന്നു. ശിവഭഗവാനില്‍ നിന്നും നമ്മള്‍ ധാരാളം കാര്യങ്ങള്‍ കണ്ടു പഠിക്കാനുണ്ട്. ശിവന്റെ ഓരോ അടയാളങ്ങളും എങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം. ശിവന്റെ ജഡ നമ്മുടെ മനസ്സിന്റേയും ശരീരത്തിന്റേയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കും. നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ അതിന്റെ അന്ത്യത്തിലെത്തിക്കാനും നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും ക്ഷമയോടെ കാര്യങ്ങളെ നേരിടാനുമാണ് ഭഗവാന്റെ ജഡ നമ്മളെ പഠിപ്പിക്കുന്നത്.

ശിവന്റെ തൃക്കണ്ണ് നമ്മുടെ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതായത് അസാധ്യമായത് ഒന്നുമില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണ് ശിവന്റെ മൂന്നാം കണ്ണ്. ശിവന്റെ തൃശ്ശൂലം നമ്മെ മനസ്സ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈഗോ, റ്റുള്ളവരെ ദ്രോഹിക്കാനുള്ള മനസ്സ് ഇവയെ എല്ലാം തുടച്ചു നീക്കുന്നു. ധ്യാന നിമഗ്നനായ ഭഗവാന്‍ നമ്മുടെ ഓരോ ദിവസത്തേയും എങ്ങനെ തുടങ്ങണം എന്നതിന്റെ പ്രതീകമാണ്.

പ്രശ്‌നങ്ങളെ അതി ജീവിക്കാനും അതിനെ ധീരതയോടെ നേരിടാനുമാണ് ശിവന്‍ നമ്മളെ ധ്യാനത്തിലൂടെ പഠിപ്പിക്കുന്നത്. ഭസ്മധാരിയായ ശിവന്‍ നമ്മുടെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ശരീരം നശിച്ചാലും ആത്മാവ് നിലനില്‍ക്കും എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. ഒരിക്കലും ഒരു ശക്തിക്കും നമ്മളെ ദൈവവിശ്വാസമുണ്ടെങ്കില്‍ ഒരിടത്തും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് ഇതിലൂടെ വെളിവാകുന്നത്.

shortlink

Post Your Comments


Back to top button