ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍, ദിശ നിയമം നടപ്പിലാക്കാന്‍ വനിതകളായ ഐഎഎസ് – ഐപിഎസ് ഓഫീസര്‍മാരെ നിയമിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ പീഡനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള നിയമം ആന്ധാപ്രദേശ് കര്‍ശനമാക്കുന്നത്. ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരായ ഡോ. കൃതിക ശുക്ലയും ദീപികയുമാണ് ദിശ കേസില്‍ സ്പെഷല്‍ ഓഫിസര്‍മാരായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്.
സ്ത്രീ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. കൃതികയ്ക്ക് അധികച്ചുമതലയായാണ് ദിശ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും നല്‍കിയിരിക്കുന്നത്. എന്നാല്‍ കുര്‍ണൂര്‍ എഎസ്പിയായിരുന്ന ദീപികയെ സ്ഥലം മാറ്റിയാണ് ദിശയുടെ പ്രത്യേക ഓഫിസറായി ചാര്‍ജ് നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ പീഡനമോ അതിക്രമമോ നടന്നാല്‍ 14 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി 21 ദിവസങ്ങള്‍ക്കകം വധശിക്ഷ ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നിയമമാണ് ‘ദിശ’ എന്ന പേരില്‍ നിയമസഭ പസ്സാക്കിയിരിക്കുന്നത്.
Post Your Comments