Latest NewsUSANewsIndiaGulf

സിപിഎം പി ബിയുടെ വിമർശനം വന്നു; അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ച സംഭവത്തിലും പഴി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ വിമർശിക്കാമെന്നു ഇടത് സൈദ്ധാന്തികർ ചിന്തിച്ചിരിക്കുമ്പോഴാണ് അമേരിക്ക ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയെ വധിച്ചത്. മണിക്കൂറുകൾ സംഭവത്തെ നിരീക്ഷിച്ച സിപിഎം സഖാക്കൾ വിഷയം ചർച്ച ചെയ്‌തു. ഒടുവിൽ അതിനു സമയമായി. പിബി വിളിച്ചു. ഖാസീം സുലൈമാനിയെ വധിച്ച അമേരിക്കന്‍ നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു.

സദ്ദാം ഹുസൈനയും ബിന്‍ ലാദനേയും വധിച്ചപ്പോഴും സമാന പ്രതികരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ, ഒരു രാജ്യത്തിന്റെ സേനാതലവന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടും അമേരിക്കയെ കുറ്റപ്പെടുത്താന്‍ തയ്യാറല്ലാത്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും പിബി വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഖ്യശക്തിയായി മാറിയെന്നാണ് ഇത് കാണിക്കുന്നതെന്നും പിബി പറഞ്ഞു.

ബാഗ്ദാദ് വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍ ആക്രമണത്തിലുടെയാണ് അമേരിക്ക സുലൈമാനിയെ കൊലപ്പെടുത്തിയത്. ഒരു സ്വതന്ത്ര രാജ്യത്തിന്റെ സേനാ തലവനെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്ട്ര നിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ ഭരണകൂടം നടത്തിയത്.

ALSO READ: ജമ്മു കശ്മീരില്‍ രോഹിങ്ക്യകളുണ്ട്; ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ രോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥാനം രാജ്യത്തിന് പുറത്ത്; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഇറാന്‍ ഖുദ്‌സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുകയാണെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും. തുടര്‍ സംഘട്ടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും സിപിഎം പിബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button