Latest NewsNewsIndia

ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം; വഴിയോര കച്ചവടക്കാരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് മൂന്ന് പേർ പിടിയിൽ

പൂനെ: ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന മൂന്ന് പേർ പിടിയിൽ. വ്യാഴാഴ്ച പൂനെ സിറ്റി പൊലീസ് സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. വഴിയോര കച്ചവടക്കാരില്‍ നിന്നും പൊലീസ് കോണ്‍സ്റ്റബളിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തെരച്ചിൽ നടത്തിയത്.

Read also: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ : ദിശ നിയമം നടപ്പിലാക്കാന്‍ ഐഎഎസ് – ഐപിഎസ് ഓഫീസര്‍മാര്‍

മഹാരാഷ്ട്ര പൊലീസിലെ സോഷ്യല്‍ സെക്യൂരിറ്റി സെല്‍ ഇന്‍സ്പെക്ടര്‍ വൈശാലി ചഡ്ഗുഡേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പശ്ചിമ ബംഗാളില്‍ നിന്നടക്കം ജോലി നല്‍കാം എന്ന് പറഞ്ഞ് ഈ സംഘം ഏജന്‍റുമാര്‍ വഴി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. സ്ത്രീകളെ കടത്തിക്കൊണ്ടുവരുന്നതും, പെണ്‍വാണിഭവും അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസ് ക്രൈം ബ്രാഞ്ചിന്‍റെ ഭാഗമായ വിഭാഗമാണ് സോഷ്യല്‍ സെക്യൂരിറ്റി സെല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button