Latest NewsNewsIndia

വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞ് സിവ; മഞ്ഞ് മനുഷ്യന്‍ നിര്‍മിക്കാന്‍ അച്ഛനെ സഹായിക്കുകയാണ് ഇത്തവണ

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ സിവയാണ് ഇപ്പോള്‍ സോഷ്യമീഡിയയിലെ താരം. പാട്ടുപാടിയും ഗാലറിയില്‍ അച്ഛനെ സപ്പോര്‍ട്ടു ചെയതും അച്ഛനും മകളും ഒപ്പം കളിക്കുന്ന വീഡിയോ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു വീഡിയേ വൈറലായിക്കൊണ്ടിക്കുന്നു.മഞ്ഞില്‍ കുളിച്ച് രണ്ടുപേരും മഞ്ഞുമനുഷ്യനെ നിര്‍മിക്കുന്ന തിരക്കിലാണ്.അച്ഛന്‍ നിര്‍മിക്കുന്ന മഞ്ഞു മനുഷ്യനെ ഉണ്ടാക്കാന്‍ സഹായിക്കുകയാണ് ഈ കുഞ്ഞ് താരം.

ശനിയാഴ്ച ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തുടര്‍ന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ധോണി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇതോടെ സംഭവം വൈറലായി. എംഎസ് ധോണി സജീവ മാധ്യമങ്ങളില്‍ അത്ര സജീവമല്ല. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. സിവ ജനിച്ചതു മുതല്‍ നിരവധി ഫോട്ടോകളും വീഡിയോകളുമെല്ലാം സാക്ഷി തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. സിവ സിങ് ധോണിയെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സാക്ഷി തന്നെ മകള്‍ക്കായി ഉണ്ടാക്കിയതാണെന്ന് പലരും ഒരേ സ്വരത്തില്‍ പറയുന്നത്. നിലവില്‍ ഈ അക്കൗണ്ട് 98,000ത്തില്‍ കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button