ചെന്നൈ•അടുത്ത മാസം മുതൽ എട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു.
ആഭ്യന്തര റൂട്ടുകളിലെ പുതിയ വിമാനങ്ങൾ പടിഞ്ഞാറും, ദക്ഷിണേന്ത്യയിലും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
189 സീറ്റർ ബോയിംഗ് 737 വിമാനങ്ങളും 90 സീറ്റർ ബോംബാർഡിയർ ക്യു 400 വിമാനങ്ങളും ഉപയോഗിച്ചാകും ഈ പുതിയ സര്‍വീസ് നടത്തുക.
ഫെബ്രുവരി 20 ന് ആരംഭിക്കുന്ന പുതിയ റൂട്ടുകളിലൊന്ന് അഹമ്മദാബാദിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ട് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, അഹമ്മദാബാദ്-ഹൈദരാബാദ് റൂട്ടിലും ദിവസേന വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു – ചെന്നൈ – ബെംഗളൂരു, ബെംഗളൂരു – വിജയവാഡ – ബെംഗളൂരു തുടങ്ങിയ മേഖലകളിൽ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
10 അന്തർദ്ദേശീയ വിമാനങ്ങൾ ഉൾപ്പെടെ 64 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം ശരാശരി 630 സര്‍വീസുകള്‍ സ്പൈസ് ജെറ്റ് നടത്തുന്നുണ്ട്.
Post Your Comments