ലക്‌നൗ: ഭജന്‍ ഗായകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ അറസ്റ്റിൽ. ഹിമാന്‍ഷു സൈനി എന്ന 25കാരനാണ് കേസില്‍ അറസ്റ്റിലായത്. ഹിമാന്‍ഷു ഭജന്‍ പഠിക്കാനാണ് അജയ്ക്കൊപ്പം ചേര്‍ന്നത്. ഗായകനായ അജയ് പഥക് (42), ഭാര്യ സ്‌നേഹ (36), മകള്‍ വസുന്ധര (16) എന്നിവരെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. പണം ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാ ണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. അജയ്, ഭാര്യ സ്‌നേഹ, മകള്‍ വസുന്ധര എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിലും മകന്റെ മൃതദേഹം പാനിപത്തില്‍ കാറിനുള്ളിലുമാണ് കണ്ടെത്തിയത്.
Read also: ബസുകള്‍ കൂട്ടിയിടിച്ചു, ഇടയിൽപ്പെട്ട് ബൈക്ക് യാത്രികൻ : അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കടം നല്‍കിയ 60,000 രൂപയെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. അജയ് അടക്കം നാലു പേരുടെയും മൃതദേഹങ്ങള്‍ കൊലക്ക് ശേഷം കത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഭാരം കാരണം മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഇതോടെ ഭഗവതിന്റെ മൃതദേഹം മാത്രം എടുത്ത് കാറിന്റെ ഡിക്കിയിലിട്ട് ഹിമാന്‍ഷു ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
Post Your Comments