
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ജനുവരി ഏഴിനകം അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം. ജനുവരി 14 നാണ് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. ഫോണ്‍: 0491-2505275.
Post Your Comments