Latest NewsNewsIndia

ശിവസേനക്കാർ ഗുണ്ടകൾ? മഹാരാഷ്ട്ര ത്രികക്ഷി സർക്കാരിൽ പോര് രൂക്ഷമാകുന്നു; സുപ്രധാന വകുപ്പുകള്‍ ലഭിക്കാൻ നീക്കവുമായി കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്ര ത്രികക്ഷി സർക്കാരിൽ പോര് രൂക്ഷമാകുന്നതായി റിപ്പോർട്ട്. മന്ത്രി സഭാവികസനത്തില്‍ കോണ്‍ഗ്രസ് നേതാവ് ശങ്കരം തോപ്തയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ശിവസേന മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശിവസേനയെ ഗുണ്ടാ സംഘങ്ങള്‍ എന്നാണ് ശങ്കരം തോപ്‌തെയുടെ അനുയായികള്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ ഗുണ്ടകളുടെ പ്രവൃത്തി ചെയ്യുന്നത് അവരാണ്. ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും സാംന മുന്നറിയിപ്പ് നല്‍കുന്നു.

സുപ്രധാന വകുപ്പുകള്‍ക്കായി കോണ്‍ഗ്രസിനകത്ത് തന്നെ തമ്മില്‍ തല്ലാണെന്നാണ് സാംനയിലെ മുഖ പ്രസംഗത്തില്‍ പറയുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ അശോക് ചവാനെ തഴഞ്ഞ് സുപ്രധാന വകുപ്പായ റവന്യൂ വകുപ്പ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ബാലാസാഹെബ് തൊറാട്ടിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടന്നാണ് സാംനയില്‍ പറയുന്നത്.

അതേസമയം, നിര്‍ണ്ണായക മന്ത്രി സ്ഥാനങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് ശിവസേന എംഎല്‍എമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് 36 പേരെ കൂടി ഉള്‍പ്പെടുത്തി മഹാരാഷ്ട്രാ സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചത്. ഇതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സഖ്യ സര്‍ക്കാരില്‍ അതൃപ്തി പുകയുന്നതായി ശിവസേന തന്നെ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാണെന്ന സൂചനയാണ് നല്‍കുന്നത്.

ശിവസേന സഖ്യത്തിന്റെ മന്ത്രി സഭയില്‍ ബാലാസാഹിബിനാണ് റവന്യൂ വിഭാഗം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ അശോക് ചവാന്‍ രംഗത്ത് എത്തിയിരുന്നു. അനുഭവ സമ്പത്തും, വിശ്വസ്തരുമായ ആളുകളെ തഴഞ്ഞാണ് മന്ത്രിസഭ വിപുലീകരിച്ചിരിക്കുന്നത് എന്നാണ് അശോക് ചവാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചത്.

ALSO READ: യോഗി സർക്കാർ പിന്നോട്ടില്ല; പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യും; അക്രമം അഴിച്ചു വിട്ടവർക്കെതിരെയുള്ള നടപടികളിൽ വിട്ടു വീഴ്ചയില്ല

മന്ത്രി സഭാ വികസനത്തിന് പിന്നാലെ മന്ത്രി സ്ഥാനം നല്‍കിയില്ലെന്ന ആരോപണവുമായി ശിവസേന എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനം നല്‍കാതെ തന്നെ ഉദ്ദവ് താക്കറെ വഞ്ചിച്ചതായി ശിവസേന എംഎല്‍എ ഭാസ്‌കര്‍ ജാദവ് ആരോപിച്ചു. സംഖ്യം ഉണ്ടാക്കുന്നതിന് മുന്‍പ് തനിക്ക് നിര്‍ണ്ണായക മന്ത്രി സ്ഥാനം നല്‍കാമെന്ന് ഉദ്ദവ് താക്കറെ വാക്കു പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം നല്‍കാതെ തന്നെ ചതിച്ചെന്നും ജാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button