KeralaLatest NewsNews

പേരില്‍ മാറ്റം വരുത്തി നടന്‍ ദിലീപ്

പേരിലെ അക്ഷരത്തില്‍ മാറ്റം വരുത്തി നടന്‍ ദിലീപ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഈ പേരുമാറ്റം പ്രത്യക്ഷമായത്. Dileep എന്നത് Dilieep എന്നാക്കിയിരിക്കുകയാണ്. ക്രിസ്മസ് ചിത്രമായിരുന്ന മൈ സാന്റയുടെ പോസ്റ്ററിലും മറ്റും Dileep എന്നു തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ സ്‌പെല്ലിങ്ങ് മാറ്റത്തെക്കുറിച്ച് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങള്‍ തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്. സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button