ടെഹ്റാന്•ഇറാനില്‍ ശക്തമായ ഭൂചലനം. വടക്കുകിഴക്കൻ ഇറാനിൽ വ്യാഴാഴ്ച 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സര്‍ക്കാര്‍ ടെലിവിഷൻ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കടുത്തായി പതിനായിരത്തോളം ആളുകൾ താമസിക്കുന്ന സംഗാനിലാണ് ഭൂചലനമുണ്ടായത്. എട്ട് കിലോമീറ്റർ (5 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘ഈ നിമിഷം വരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ ഒരു വലിയ പ്രദേശത്തെ ബാധിച്ചിട്ടുണ്ട്, ഇത് തങ്ങളുടെ സർവേ സംഘങ്ങൾ അന്വേഷിക്കുകയാണെന്നും പ്രവിശ്യാ അത്യാഹിത വിഭാഗം മേധാവി ഹോജ്ജതാലി ഷായൻഫർ സര്‍ക്കാര്‍ മാധ്യമത്തോട് പറഞ്ഞു.
Post Your Comments