റിയാദ് : ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . സൗദി അറേബ്യയിലാണ് ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് പത്ത് റിയാലാണ് വിമാന കമ്പനികള്‍ നികുതി ഈടാക്കുന്നത്.
Read Also : പുതുവര്‍ഷത്തില്‍ സൗദിയില്‍ വലിയ മാറ്റങ്ങള്‍ : പ്രവാസികള്‍ക്ക് അനുകൂലം
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു കീഴിലാണ് അധിക നികുതി നടപ്പിലാക്കിയത്. വിമാന ടിക്കറ്റ് തുകയില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍പോര്‍ട്ട് ടാക്‌സ് ഈടാക്കുന്നത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി. ആഭ്യന്തര യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ നികുതി ബാധകമാക്കിയിട്ടുള്ളത്. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിനനുസരിച്ച് പത്ത് റിയാല്‍ വീതമാണ് പ്രത്യേക നികുതിയായി ഏര്‍പ്പെടുത്തിയത്.
ഒപ്പം ഇവയുടെ മൂല്യ വര്‍ധിത നികുതി കൂടി അധികമായി നല്‍കണം. ഇന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരില്‍ നിന്നാണ് അധിക നികുതി ഈടാക്കി തുടങ്ങിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും നികുതി നല്‍കണം.
Post Your Comments