തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രശംസിച്ചത് ലോകകേരള സഭയെ അല്ലെന്നും പ്രവാസികളെയാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഡിസംബര്‍ 12 നാണ് സന്ദേശം അയച്ചത്. ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത് ഡിസംബര്‍ 20നാണ്. കുട്ടികള്‍ മണ്ണുതിന്ന് വിശപ്പടക്കുന്ന നാട്ടിലാണ് കോടികളുടെ മാമാങ്കം നടത്തുന്നത്. രാഹുലിന്റെ മാന്യതയെ ഒരു മുഖ്യമന്ത്രി ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.
Read also: ഇരിക്കുന്ന പദവിയുടെ മഹത്വം മറക്കരുത്; ഗവര്‍ണര്‍ ഔചിത്യത്തോടെ പെരുമാറണമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ കത്തിന് രാഹുല്‍ ഗാന്ധി മറുപടി അയച്ച ശേഷമാണ് ലോക കേരള സഭ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കി. കത്തിനെ രാഷ്ട്രീയവിവാദമാക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ മാന്യമായ മറുപടി അയച്ചുവെന്നേയുളളൂ. ഇത് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തെ തള്ളുന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments