ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം തുടർക്കഥയാകുന്നു. പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ അമിത് ബല്യാണ്‍ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളിൽ നിന്നും ഉദ്യോഗസ്ഥനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 14 പേർക്ക് പരിക്കേറ്റു. ഇതിൽ പതിമൂന്ന് പേരും രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഒരാൾ ഫാക്ടറിയിലെ ജീവനക്കാരനുമാണ്. അമിത് ബല്യാണിന്‍റെ മരണത്തിൽ ലഫ്റ്റനണ്ട് ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനമാറിയിച്ചു.
#UPDATE One Delhi Fire Services personnel who was trapped & later rescued, has succumbed to his injuries at a hospital. https://t.co/NlCuSy5bBU
— ANI (@ANI) January 2, 2020
Also read : ചെന്നൈയിൽ പ്രതിഷേധം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി അടക്കം 311 പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഫാക്ടറിയുടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കും തീ പടര്‍ന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ അറിയിച്ചു. സംഭവത്തില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments