ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കര്‍ണാടകയിലെത്തുന്നത്. തുമഗുരുവിലെത്തിയ ശേഷം അദ്ദേഹം ശ്രീ സിദ്ധഗംഗ മഠം സന്ദര്‍ശിക്കും.
പ്രധാനമന്ത്രി സിദ്ധഗംഗ മഠത്തിലെത്തിയ ശേഷം ശ്രീ ശ്രീ ശിവകുമാര്‍ സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലിടുന്നതിന്റെ ഭാഗമായുള്ള ഫലകം അനാച്ഛാദനം ചെയ്യും. ഇതിനു ശേഷം അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും മഠത്തില്‍ വൃക്ഷത്തൈ നടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, സിദ്ധലിംഗേശ്വര സ്വാമി എന്നിവരും തുമഗുരുവിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാകും. ഇതിനു ശേഷം സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കും.
അതേസമയം,സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും പ്രധാന മന്ത്രി ഇന്നലെ ആശംസ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്.
Lovely compilation!
Covers quite a lot of the progress we achieved in 2019.
Here is hoping 2020 marks the continuation of people powered efforts to transform India and empower the lives of 130 crore Indians. https://t.co/HHghJe0owW
— Narendra Modi (@narendramodi) December 31, 2019
രാജ്യം 2019 ല്‍ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ പരിണാമത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വര്‍ഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി വീഡിയോ പങ്കുവെച്ചു കൊണ്ട് മോദി കുറിച്ചു.
2019 was an amazing year for India. We changed things that we thought could never change. We achieved things which we never thought were possible. Here is a small recap… Hope you like it @narendramodi ji. https://t.co/grb5m2VjoZ
— Corona Warrior Narendra Modi (@ModiOnceMore) December 31, 2019
Post Your Comments