തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിക്കളഞ്ഞ കേരള ഗവര്‍ണര്‍ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവര്‍ണറുടെ വിചിത്രമായ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ നിയമസഭയക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു ഭരണഘടനപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് നിയമജ്ഞരാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല; ഗവർണർ ബിജെപി ഏജന്റാണെന്ന് കെ.മുരളീധരന്
അതേസമയം ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപി ഏജന്റ് മാത്രമാണെന്നുമുള്ള ആരോപണവുമായി കെ.മുരളീധരന് എംപിയും രംഗത്തെത്തി. രാജിവച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പദവിയിലിരിക്കുമ്പോള്‍ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചേ ആദരം ലഭിക്കുകയുള്ളുവെന്നും കെ.മുരളീധരന് വ്യക്തമാക്കി.
Post Your Comments