ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ പിണറായി സർക്കാർ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചുവെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇങ്ങനെയൊക്കെ കാണിക്കുന്നവരോടു ശരിദൂരം പാലിക്കും.ഇപ്പോള്‍ അയ്യപ്പ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. സാമൂഹികനീതിക്കുള്ള നിലപാടെടുക്കുമ്പോൾ, എല്ലാവരോടും സമദൂരമാണെങ്കിലും അതിലെ ശരിദൂരം എങ്ങനെ പ്രയോഗിക്കുമെന്നതാണു വിഷയം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവര്‍ക്കെതിരേയാണു ശരിദൂരം കണ്ടെത്തിയത്. അതു രാഷ്‌ട്രീയമല്ല.
സാമൂഹികനീതിക്കായി പ്രതികരിക്കേണ്ടത് എന്‍.എസ്.എസ്. നയമാണ്. വിശ്വാസം സംരക്ഷിക്കാന്‍ മനസുള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ പറഞ്ഞത്. അത് കൃത്യമായി ഇനിയും ചെയ്‌തിരിക്കും. ഒരു രാഷ്‌്രടീയ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ല. എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ആരെയും അനുവദിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ഭരണനിര്‍വഹണത്തിനു പുതിയ നിയമം വേണ്ടന്നു പെരുന്നയില്‍ ചേര്‍ന്ന അഖില കേരളാ നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ശബരിമല ഒരു പ്രത്യേക അധികാരകേന്ദ്രത്തിന്റെ കീഴിലാക്കാന്‍ നിയമം കൊണ്ടുവന്നാല്‍ അതു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കും. ഇത് ബോര്‍ഡിനു കീഴിലുള്ള 1200 ക്ഷേത്രങ്ങളെയും ബാധിക്കും. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാവണം.
കോടതി പരാമര്‍ശം കണക്കിലെടുത്ത് ശബരിമലഭരണ നിര്‍വഹണത്തിനുവേണ്ടി പുതിയ നിയമം കൊണ്ടുവരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മനസിലാക്കുന്നു. 1949 ല്‍ തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച ഉടമ്ബടി പ്രകാരമാണ് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തിന് ദേവസ്വം ബോര്‍ഡുകള്‍ രൂപീകൃതമായത്. ഈ കവനന്റിന്റെ അടിസ്‌ഥാനത്തില്‍തന്നെയാണ് 1950 ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്‌ഥാപനനിയമം പുറപ്പെടുവിച്ചിട്ടുള്ളതും. ഇതനുസരിച്ച് ശബരിമല ഉള്‍പ്പെടെ ഏകദേശം 1250 ക്ഷേത്രങ്ങളുടെ ഭരണച്ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്.
Post Your Comments