തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യ വില്‍പ്പന , മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. ഡിസംബര്‍ 31ന് 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത് . ഏറ്റവുമധികം മദ്യം വിറ്റഴിച്ച ജില്ലയെന്ന ഖ്യാതി തലസ്ഥാന നഗരിയ്ക്കാണ്. ക്രിസ്മസ് തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. 2018 ല്‍ ക്രിസ്മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക മദ്യവില്‍പ്പനയാണ് ഇത്തവണ നടന്നത്.
അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്പാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.
Post Your Comments