കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാക്കൂര്‍ സ്വദേശികളായ രതിന് ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 30 ന് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകര്‍ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞ എപ്രില്‍ മാസം പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന് ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിന് ലാല്‍ പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
Post Your Comments