കാന്‍സര്‍ എന്ന മാരകരോഗം തനിക്കൊന്നും വരില്ലെന്നായിരുന്നു തുഷാര മുരളീധരന്‍ കരുതിയിരുന്നത്. എന്നാല്‍ ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ അത് എത്തിയപ്പോള്‍ കരളുറപ്പോടെ നേരിടുകയും ചെയ്തു. ആ കഥ പങ്കുവെക്കുകയാണ് തുഷാര.
തുഷാരയുടെ കുറിപ്പ് വായിക്കാം
എന്റെ മോളുടെ ഫസ്റ്റ് ബർത്ത്ഡേക്ക് മുൻപ് ബ്രെസ്റ്റിൽ ഒരു തടിപ്പ് പോലെ ഡോക്ടറെ കാണിച്ചു ബയോപ്സി ചെയ്തു വല്യ പേടി ഒന്നും ഇല്ലായിരുന്നു കാരണം നമുക്ക് ക്യാൻസർ ഒന്നും വരില്ല ഏയ് അങ്ങനെ വരുമോ ഇല്ലല്ലോ… മോളുടെ ബര്ത്ഡേ നന്നായി ആഘോഷിച്ചു കാരണം ബയോപ്സി റിസൾട് വന്നു പേടിക്കാൻ ഒന്നും ഇല്ല എന്നാലും ഒരു സർജറി വേണ്ടി വരും അത് സാരമില്ലല്ലോ മൊത്തത്തിൽ ഒരു സന്തോഷം ആ സന്തോഷം മുഴുവൻ ആ ബര്ത്ഡേ യിൽ ആഘോഷിച്ചു… അപ്പൊ അറിഞ്ഞിരുന്നില്ല അത് പോലൊരു സന്തോഷം സമാധാനം ഒക്കെ അന്ന് കൂടിയേ കാണുമായിരുന്നുള്ളൂ എന്ന്…..
ആഘോഷം ഒക്കെ കഴിഞ്ഞു സർജറി നടത്തി ഹാപ്പി ആയി വീട്ടിൽ വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ എല്ലാ സൗഭാഗ്യങ്ങളും സന്തോഷം സമാധാനം ജീവിതം ഒക്കെ തകർക്കാനുള്ള ഒരു വാർത്ത….. ഒരിക്കലും എനിക്കൊന്നും വരില്ല എന്ന് ഞാൻ കരുതിയ എന്റെ നായകൻ എന്റെ അനുവാദം ഇല്ലാതെ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു… ക്യാൻസർ… പിന്നെ കുറച്ചു നേരത്തെക്ക് ചുറ്റും ഉള്ളതൊന്നു കാണാൻ പറ്റില്ല സാറെ എന്ന് പറയുന്ന ഡയലോഗ് സത്യം ആയി…. പിന്നെ അങ്ങോട്ട് ഷാജി കൈലാസ് സർ ന്റെ സിനിമ പോലെ ആയിരുന്നു…. പാട്ട് ഇല്ലായിരുന്നു എന്ന് മാത്രം…. ആക്ഷൻ റിയാക്ഷൻ മൊത്തത്തിൽ കളർ…. ഒരു വർഷം സംഭവബഹുലം ആയി മുന്നോട്ടു പോയി….
ആ ഇടയ്ക്കു എന്റെ അനുജൻ ഒരു നമ്പർ തന്നു എന്നിട്ട് പറഞ്ഞു ഇത് ഷാൻ എന്ന ഒരു പയ്യൻ ന്റെ ആണ് fb യിൽ പരിചയ പെട്ടത് ആണ് അവന്റെ വൈഫ് ഈ അസുഖം ആണ് അവർക്ക് അതിൽ ഒരു ഗ്രൂപ് ണ്ട് അതിൽ ചേരാൻ… അതിനു ശേഷം ഞാൻ അടിമുടി മാറി എന്ന് പറയില്ലേ അത് സത്യം ആയി…. എന്തിനും ഫുൾ സപ്പോർട് ആയി ഒരു കുടുംബം പോലെ ഒരു ഗ്രൂപ്… അതിനു ശേഷം എന്റെ ജീവിതത്തിൽ ഒത്തിരി ട്വിസ്റ്റ് നടന്നു എന്താ നു ചോദിക്കരുത് ട്ടാ…. ഞാൻ തളർന്നു പോകുമായിരുന്ന നിമിഷങ്ങൾ എന്നെ താങ്ങി നിർത്തിയത് എന്റെ ആ സഹോദരങ്ങൾ ആയിരുന്നു.. അന്ന് ആണ് സപ്പോർട് എന്ന വാക്കിന്റെ വില എനിക്ക് മനസ്സിൽ ആകുന്നത്…..
ഞങ്ങളെ വിട്ടു പോയ ഞങളുടെ ലാൽസൺ… അവന്റെ അവസ്ഥ യിൽ പോലും ഞാൻ ഉണ്ട് ചേച്ചി എന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്നു.. ഒരു കുടുംബം പോലെ ഉണ്ടായിരുന്നു എനിക്ക് അവർ… പിന്നെ നന്ദു മഹാദേവ…. അറിയാമല്ലോ അവിടെ നിന്ന് പോസിറ്റീവ് എനർജി… അല്ലാതെ ഒന്നും കിട്ടില്ലല്ലോ… എല്ലാം തരണം ചെയ്തു ഞാൻ മുന്നോട്ടു പോയത് എന്നെ ചേർത്ത് നിർത്തി ഞങ്ങൾ കൂടെ ണ്ട് എന്ന് പറഞ്ഞു കൂടെ നിന്ന എന്റെ അനുജൻ… പിന്നെ എന്റെ അതിജീവനം ക്യാൻസർ fighters കുടുംബം….. ഇതൊക്ക ഞാൻ പറഞ്ഞത് ഏത് പ്രതിസന്ധിയിലും നമ്മളെ മാനസികമായി ആത്മാർത്ഥ മായി സപ്പോർട് ചെയ്യാൻ ആളുണ്ട് എങ്കിൽ പൊരുതി നേടാം നമുക്ക് എന്റെ അനുഭവം ആണ് ട്ടാ പറഞ്ഞെ….
Post Your Comments