ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകള്‍ കൂട്ടി ഇന്ത്യൻ റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.
മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനവ് വരും. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും. സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനവും ഉണ്ടാകും.
Post Your Comments