കൊച്ചി: സൗജന്യ സേവനം നിര്‍ത്തിയെങ്കിലും കുലുക്കമില്ലാതെ ജിയോ. കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലജയന്‍സ് ജിയോ ഫ്രീ വോയ്സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ജിയോയിലേക്ക് ഒക്ടോബര്‍ മാസം മാത്രം ഒഴുകിയെത്തിയത് 91 ലക്ഷം ഉപഭോക്താക്കള്‍. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കാന്‍ ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. അതേമാസം തന്നെയാണ് ജിയോയിലേക്ക് ഉപഭോക്താക്കളുടെ ഈ കടന്നുകയറ്റവും. ഇതിലൂടെ ടെലികോം വിപണിയില്‍ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിയോ. ട്രായിയുടെ ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ശേഷിക്കുന്ന കമ്ബനികള്‍ക്കെല്ലാം നേരിയ നേട്ടം മാത്രമാണ് നേടിയത്. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍-ഐഡിയ കമ്ബനികള്‍ക്ക് 30 ദിവസത്തിനിടെ ലഭിച്ചത് 1.89 ലക്ഷം വരിക്കാരെയാണ്. എയര്‍ടെല്ലിന് 81,000 വരിക്കാരും. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് അടുത്തിടെ നേരിട്ടുകൊണ്ടിരിക്കുന്നത്.
Post Your Comments