റിനോ സീരീസിൽ പുതിയ 5ജി ഫോണുകൾ പുറത്തിറക്കി ഓപ്പോ. റിനോ 3, റിനോ 3 പ്രോ എന്നി മോഡലുകളാണ് ചൈനയിൽ അവതരിപ്പിച്ചത്. ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള മറ്റ് സാങ്കേതിക സവിശേഷതകളുമാണ് പ്രധാന പ്രത്യേകതകൾ.
റിനോ 3 പ്രോയിൽ സ്നാപ്ഡ്രാഗണ്‍ 765 ജി പ്രോസസർ ആണ് നൽകുക. ഓപ്പോ റിനോ 3യിൽ 6.4 ഇഞ്ച് അമോലെഡ് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 1000 എല്‍ ചിപ്സെറ്റ്, മാലിജി 77 എംസി 9 ജിപിയു എന്നിവ പ്രധാന പ്രത്യേകതകൾ. രണ്ട് ഫോണുകളും മിസ്റ്റി വൈറ്റ്, മൂണ്‍ നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് ഇംപ്രഷന്‍, ബ്ലൂ സ്റ്റാര്‍റി നൈറ്റ് എന്നീ നാല് നിറങ്ങളിലാണ് പുറത്തിറക്കുക ധികം വൈകാതെ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ എത്തുമ്പോൾ റിനോ 3 8 ജിബി + 128 ജിബി എന്‍ട്രി വേരിയന്റിന് 34,000 രൂപ, 12 ജിബി + 128 ജിബി റാമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 36,999 രൂപ, ഓപ്പോ റിനോ 3 പ്രോയിൽ 8 ജിബി + 128 ജിബി റാമും സംഭരണവുമുള്ള എന്‍ട്രി വേരിയന്റിന് 40,000 രൂപ 12 ജിബി + 256 ജിബി റാമും സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് 45,000 രൂപ എന്നിങ്ങനെ ഏകദേശ വില പ്രതീക്ഷിക്കാം
Post Your Comments