തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഒ രാജഗോപാലിനെതിരെ വിമർശനവുമായി എം സ്വരാജ് എംഎല്‍എ. 90 ആമത്തെ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ പറയാന്‍ സാധിക്കാതെ പോകുന്നുണ്ടെങ്കില്‍ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോട് കൂടി ഞങ്ങൾ തിരിച്ചറിയുകയാണെന്നും എം സ്വരാജ് വ്യക്തമാക്കി. ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
മുസ്‌ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളതെന്നും എം സ്വരാജ് പറയുകയുണ്ടായി. നിങ്ങള്‍ക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ? ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments