Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ. പാര്‍ലമ​​െന്‍റ്​ പാസാക്കിയ നിയമം അംഗീകരിക്കുക എന്നത്​ ജനാധിപത്യ മര്യാദയാണ്​. ഭരണഘട​നയോടുപോലും വിധേയത്വമില്ലാത്തവരാണ്​ സി.പി.എമ്മും കോണ്‍ഗ്രസും. ഇവര്‍ ഈ നിയമത്തിനെതിരെ പച്ചക്കളങ്ങള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പൗരത്വ ഭേദഗതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് : ഗള്‍ഫിലെ ജോലി നഷ്‌ടമായ ഡോക്ടറെ കുമ്മനം സന്ദര്‍ശിച്ചു

ഈ നിയമത്തിന്റെറ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്​ ഒരുകേടും സംഭവിക്കില്ലെന്ന്​ പ്രധാനമന്ത്രി തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്​. കോണ്‍ഗ്രസും കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുമെല്ലാം നേരത്തേ ആവശ്യപ്പെട്ട കാര്യമാണിപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button