Latest NewsNewsIndia

അധികാരമേറ്റതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. രാജ്യത്തേക്ക് ഭീകരവാദം കയറ്റിയയ്ക്കുന്നത് പാകിസ്ഥാൻ നിഷേധിക്കുകയാണെന്നും അത് ഇനിയും ദീര്‍ഘകാലം തുടര്‍ന്നുപോകാനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. നമ്മുടെ അയല്‍രാജ്യം ഭീകരതയെ ഒരു ആയുധമായും നയമായും ഉപയോഗിക്കുകയാണ്. അതുപയോഗിച്ച്‌ അവര്‍ മറഞ്ഞ് നിന്ന് യുദ്ധം ചെയ്യുകയാണ്. എന്നിട്ട് അതൊക്കെ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. ഇത് തുടര്‍ന്ന് പോകാനാകില്ലെന്നും കരസേന മേധാവി കൂട്ടിച്ചേർത്തു.

Read also: കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം പാകിസ്ഥാന്‍ നടത്തിയ എല്ലാ ഇടപെടലുകളും സൈന്യം നിര്‍വീര്യമാക്കി. അവിടത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഭീകരത കയറ്റിയയച്ചുകൊണ്ട് പാകിസ്ഥാന്‍ നടത്തുന്ന യുദ്ധങ്ങള്‍ നേരിടാന്‍ രാജ്യം വൈവിധ്യമാര്‍ന്ന സാധ്യതകള്‍ തേടും. വടക്കന്‍ അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുകയും ആവശ്യം വന്നാല്‍ അതിനനുസരിച്ച്‌ മുന്നേറാന്‍ സൈന്യം സജ്ജമാണെന്നും കരസേന മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button