Latest NewsNewsIndia

ബഹിരാകാശ ദൗത്യം മാത്രമല്ല മനോഹരമായി ഓടക്കുഴല്‍ വായിക്കാനും അറിയാമെന്ന് തെളിയിച്ച് ഇസ്‌റോ ശാസ്ത്രജ്ഞന്‍- വീഡിയോ

ബെംഗളൂരു: റോക്കറ്റും ഉപഗ്രഹവും മാത്രമല്ല ഓടക്കുഴലും വഴങ്ങുമെന്ന് തെളിയിച്ച് ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. ബെംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍ ആണ് ഓടക്കുഴല്‍ വായിച്ചത്. ബെംഗളൂരുവില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഇസ്റോയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ നാദവിസ്മയം തീര്‍ത്തത്. പ്രശസ്തമായ ‘വാതാപി ഗണപതിം ബജേം’ വായിച്ചാണ് കുഞ്ഞികൃഷ്ണന്‍ സദസിനെ കയ്യിലെടുത്തത്. മലയാളിയായ കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച കുഞ്ഞികൃഷ്ണന്‍ 17 പിഎസ്എല്‍വി ദൗത്യങ്ങളുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ ജയറാം രമേശാണ് കുഞ്ഞികൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഓടക്കുഴല്‍ വായന. ‘പ്രൊഫഷ്ണല്‍ ഫ്ളൂട്ട് പ്ലെയര്‍’ എന്നാണ് കുഞ്ഞികൃഷ്ണനെ ജയറാം രമേശ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button