കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. കൊല്ലം പെരുമ്പുഴ സ്വദേശികളായ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈല ബീവി, മകൻ സുറൈൻ (40) എന്നിവരാണു മരിച്ചത്. ലൈലയുടെ സഹോദരൻ ജമാലുദീനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments