തിരുവനന്തപുരം: പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് നിരോധനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ചലഞ്ചുമായാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ് പുതുവത്സരദിനം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തില്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പുതു തലമുറയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. അത് ഇല്ലാതാക്കുന്നത് വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയെന്ന കൊടും വിപത്തിനെതിരെ കേരള സര്‍ക്കാറും എക്‌സൈസ് വകുപ്പും വിമുക്തി ക്യാമ്പയിനിലൂടെ മുൻകൈ എടുക്കുകയാണ്. ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് പരമാവധി ആളുകളിൽ ഈ സന്ദേശം എത്തിക്കാൻ ഉദ്ദേശിക്കുന്നു.
പുതുവത്സര ദിനത്തിന് മുന്നോടിയായി കവര്‍ ഫോട്ടോ ലഹരി വിരുദ്ധ സന്ദേശമായി മാറ്റം വരുത്തുകയാണ്. എല്ലാവരും ഇതുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമാകണം എന്നഭ്യർത്ഥിക്കുന്നു.. ഈ ക്യാമ്പയിന് ഓരോ ആളിന്റെയും പ്രയത്‌നവും പിന്തുണയും സര്‍ക്കാറിനൊടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments