Latest NewsSaudi ArabiaNewsGulf

സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന പ്രചാരണം : സത്യാവസ്ഥയിതാണ്

റിയാദ് : സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി അധികൃതര്‍. ഇത്തരം വാർത്തകൾ വ്യാജമാണ്, സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.

ചില മേഖലകളില്‍ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചരണം നടന്നതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സൗദിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് ലഭിക്കുക.

Also read : ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത തള്ളി എന്റർടൈൻമെന്റ് അതോറിറ്റി അധികൃതർ രംഗത്തെത്തിയിരുന്നു. അനുമതി നൽകിയിട്ടില്ല, വ്യാജ വാർത്തയാണ് വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരം പരിപാടികൾ നടത്താൻ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവർണറേറ്റിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജനറൽ  അധികൃതർ അറിയിച്ചു. റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹുറൈംലക്ക് സമീപം മൽഹമിൽ ന്യൂ ഇയർ ആഘോഷത്തിന് അനുമതി നൽകിയെന്ന രീതിയിലായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ ആദ്യം വാർത്ത പ്രചരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button