റിയാദ്•റിയാദിൽ പ്രകടനം നടത്തുന്നതിനിടെ സ്പാനിഷ് നാടകസംഘത്തെ ആക്രമിച്ചതിന് സൗദി അറേബ്യ കോടതി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന പ്രതിക്ക് കുറ്റകൃത്യം ചെയ്യാൻ സമയം ചെയ്തതിന് മറ്റൊരാൾക്ക് പന്ത്രണ്ടര വർഷം തടവ് ശിക്ഷയും വിധിച്ചു.
കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദിയില്‍, വിനോദപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയതിനും തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനുമാണ് വധശിക്ഷ.
33 കാരനായ യെമന്‍ സ്വദേശിയാണ് പ്രതി. പ്രതി നടന്മാരെ കത്തികൊണ്ട് ആക്രമിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അറേബ്യൻ ഉപദ്വീപിലെ യെമൻ ആസ്ഥാനമായുള്ള അൽക്വയ്ദയുടെ നിർദേശപ്രകാരമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് ചാനൽ റിപ്പോർട്ട് ചെയ്തു.
സൗദി അധികൃതർ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നാടകസംഘം പരിപാടി അവതരിപ്പിച്ച കിംഗ് അബ്ദുല്ല പാർക്കിലാണ് ആക്രമണം നടന്നത്.
Post Your Comments